പാഠം ഒന്ന‌് പ്രളയം, അതിജീവനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

പാഠം ഒന്ന‌് പ്രളയം, അതിജീവനം


കോഴിക്കോട‌് 
കേരളത്തെ വിഴുങ്ങിയ പ്രളയത്തിന്റെ കെടുതികളും അതിജീവനവും ഇനി കുട്ടികൾക്ക‌് പഠിക്കാം. അടുത്ത അധ്യയന വർഷം ഇവയെല്ലാം പാഠപുസ‌്തകത്തിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പാഠഭാഗം ഉൾക്കൊള്ളിച്ച‌് പാഠപുസ‌്തക പരിഷ‌്കരണ നടപടികൾ എസ‌്സിഇആർടി(സ‌്റ്റേറ്റ‌് കൗൺസിൽ ഓഫ‌് എഡ്യുക്കേഷണൽ റിസർച്ച‌് ആൻഡ‌് ട്രെയിനിങ്‌) ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഒന്ന‌്, അഞ്ച‌്, ഒമ്പത‌്, പത്ത‌് ക്ലാസുകളിലെ പാഠപുസ‌്തകങ്ങളിൽ സാധ്യമായിടത്ത‌് പ്രകൃതി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട‌് ആശയങ്ങൾ കൂട്ടിച്ചേർക്കും. വരും വർഷങ്ങളിൽ മുഴുവൻ ക്ലാസുകളിലേക്കും വ്യാപിപ്പിക്കും.

പ്രളയത്തിനുശേഷമുള്ള അധ്യയനം എങ്ങനെ ആയിരിക്കണമെന്ന എസ‌്സിഇആർടിയുടെ ആലോചനയിൽനിന്നാണ‌് പുതിയ തീരുമാനം. ദുരന്തം ബാധിച്ച വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന മാനസികവും ശാരീരികവുമായ ആഘാതത്തെ എങ്ങനെ മറികടക്കാം, പ്രകൃതി ക്ഷോഭങ്ങളെ എങ്ങനെ നേരിടാം തുടങ്ങിയവയാണ‌് ഘട്ടം ഘട്ടമായി ഉൾപ്പെടുത്തുക. ഇതിനുള്ള നിർദേശങ്ങൾ എസ‌്സിഇആർടി സർക്കാരിന‌് സമർപ്പിക്കും.  മന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള കരിക്കുലം സ‌്റ്റിയറിങ്‌ കമ്മിറ്റി നിർദേശങ്ങൾ അംഗീകരിച്ചശേഷം തുടർ നടപടികൾ പൂർത്തിയാക്കുമെന്ന‌് എസ‌്സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ‌്  പറഞ്ഞു.

പുസ‌്തകങ്ങളിൽ ദുരന്ത നിവാരണത്തെകുറിച്ചുള്ള വിവരങ്ങൾ  എങ്ങനെ നൽകണമെന്ന ആശയ രൂപീകരണ ശിൽപശാലകൾ യുണിസെഫുമായി ചേർന്ന‌് നടക്കുകയാണ‌ിപ്പോൾ. പാഠപുസ‌്തക രചയിതാക്കൾക്കുള്ള ആദ്യഘട്ട ശിൽപശാല തിരുവനന്തപുരം എ‌സ‌്സിഇആർടിയിൽ പൂർത്തിയായി. രണ്ടാംഘട്ട ശിൽപശാല 14 മുതൽ 17വരെ നടക്കും. സെപ‌്തംബർ അവസാനത്തോടെ മൂന്നാംഘട്ടവും പൂർത്തിയാക്കും. ഇതിനുശേഷം കരിക്കുലം സ‌്റ്റിയറിങ്‌ കമ്മിറ്റിക്ക‌് റിപ്പോർട്ട‌് കൈമാറും.



from Kerala || Deshabhimani ​Online ​News https://ift.tt/2QucFup
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages