എംജി യൂണിവേഴ്‌‌‌‌സിറ്റി ക്യാംപസില്‍ മാരകായുധങ്ങളുമായി ഫ്രറ്റേണിറ്റി സംഘം; കലാപത്തിന് ശ്രമമെന്ന് വിദ്യാര്‍ത്ഥികള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

എംജി യൂണിവേഴ്‌‌‌‌സിറ്റി ക്യാംപസില്‍ മാരകായുധങ്ങളുമായി ഫ്രറ്റേണിറ്റി സംഘം; കലാപത്തിന് ശ്രമമെന്ന് വിദ്യാര്‍ത്ഥികള്‍

കോട്ടയം > മഹാത്മാഗാന്ധി യൂണിവേഴ്‌‌‌‌സിറ്റി ക്യാംപസില്‍ മാരകായുധങ്ങളുമായി ഫ്രറ്റേണിറ്റി സംഘം. ഞായറാഴ്ച്ച രാത്രിയോടെയാണ് ഇരുപതോളം പേരടങ്ങുന്ന സംഘം യൂണിവേഴ്‌‌‌സിറ്റിയിലെത്തിയത്. പോസ്റ്റര്‍ പതിക്കാനെന്ന വ്യാജേന എത്തിയവരുടെ എല്ലാം കൈയില്‍ മൂര്‍ച്ചയേറിയ കത്തിയടക്കമുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നു. ക്യാംപസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ സംഭവമറിഞ്ഞ് എത്തിയതോടെ ഇവര്‍ ബൈക്കില്‍ കയറി രക്ഷപെട്ടു.

എംജിയില്‍ ഒക്‌ടോബര്‍ നാലിന് ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതില്‍ ഒരു സീറ്റിലേക്ക് ഫ്രറ്റേണിറ്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. എംജി യൂണിവേഴ്‌‌സിറ്റി ക്യാംപസില്‍ ഫ്രറ്റേണിറ്റിയുടെ മറ്റു പ്രവര്‍ത്തകരുമില്ല. രാത്രി ആയുധങ്ങളുമായി എത്തിയ സംഘത്തില്‍ ഫ്രറ്റേണിറ്റിയുടെ സ്ഥാനാര്‍ത്ഥി ഒഴികെ മറ്റാരും ക്യാംപസില്‍ പഠിക്കുന്നവരല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബോധപൂര്‍വം കലാപം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് പുറത്തുനിന്നെത്തിച്ച ക്രിമിനലുകളെ ഉപയോഗിച്ച് ഫ്രറ്റേണിറ്റി നടത്തുന്നതെന്നും മാരകയാധുങ്ങളുമായി ക്യാംപസില്‍ എത്തിയവര്‍ക്കെതിരെ പരാതി നല്‍കുമെന്നും എസ്എഫ്‌ഐ യൂണിവേഴ്‌‌‌‌സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2NSXxcv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages