കേരള പുനഃസൃഷ്ടിക്കായി ഒരേ താളം, ഒരേ വികാരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

കേരള പുനഃസൃഷ്ടിക്കായി ഒരേ താളം, ഒരേ വികാരം

തൃശൂർ > പൂരത്തിന്റെ നാടായ തൃശൂരിൽ പാണ്ടിമേളം കൊട്ടിക്കയറി. ആഘോഷത്തിന്റെ ഭാഗമായല്ല, മലയാളക്കരയുടെ പുനഃസൃഷ്ടിക്കായി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ വാദ്യകലാകാരന്മാരാണ് സാംസ്കാരിക  നഗരിയുടെ മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ച‌് ഒന്നര മണിക്കൂറോളം മേളപ്രപഞ്ചം തീർത്തത്. പ്രളയക്കെടുതിമൂലം വാദ്യകലകളുടെ അവസരം കുറഞ്ഞ് തൊഴിൽ കുറഞ്ഞിട്ടും നാടിനെ വീണ്ടെടുക്കാനുള്ള യജ്ഞത്തിൽ  കലാകാരന്മാരും സ്വയം സമർപ്പണം നടത്തുകയായിരുന്നു. 

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തേക്കിൻകാട് മൈതാനിയിൽ മണികണ്ഠനാലിന് സമീപം മേളവിദ്വാൻ കിഴക്കൂട്ട് അനിയൻമാരാരുടെ പ്രാമാണികത്വത്തിൽ 120 ഓളം കലാകാരന്മാരാണ് നാടിനെ വീണ്ടെടുക്കാനെന്ന ഒരേ വികാരത്തിൽ താളവട്ടം തീർത്തത്. പതിവുപോലെ പതികാലത്തിൽത്തന്നെ പാണ്ടിയുടെ പ്രൗഢി പുറത്തെടുത്തു. കുഴമറിഞ്ഞകാലം കടന്ന് തകൃത തകൃതയുടെ കൊടുമ്പിരി. ഇടക്കാലം കടന്ന‌് മുട്ടിൻമേൽ ചെണ്ട, അടിച്ചുകലാശം  കടന്ന് തിരുകലാശം. പൂരത്തെ അനുസ്മരിപ്പിക്കുന്ന മേളം ആസ്വദിക്കാനും സഹായധനം കൈമാറാനും ആയിരങ്ങൾ തടിച്ചുകൂടി. കിഴക്കൂട്ട് അനിയൻമാരാർക്ക്  ഇടത്തും വലത്തുമായി പെരുവനം സതീശൻ മാരാരും പെരുവനം ഗോപാലകൃഷ്ണമാരാരും നിലയുറപ്പിച്ചു. കുഴലിൽ വെളപ്പായ നന്ദനനും താളത്തിൽ മണിയാംപറമ്പിൽ മണിനായരും കൊമ്പിൽ മച്ചാട് ഉണ്ണിനായരും പ്രാമാണികരായി.

 മേളവേദിക്ക് മുന്നിലായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള  പെട്ടിയും സ്ഥാപിച്ചിരുന്നു. മേളം ഏറ്റുവാങ്ങിയ ജനങ്ങൾ തങ്ങളാൽ കഴിയാവുന്ന പണം സംഭാവനയായും നൽകി. മന്ത്രി വി  എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
 മന്ത്രിക്കൊപ്പം എസിപി വി കെ രാജു, ഡോ. ടി എ  സുന്ദർമേനോൻ, മുതിർന്ന വാദ്യകലാകാരൻ തൃക്കൂർ രാജൻ തുടങ്ങിയവർ ദീപംതെളിയിച്ചു. ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന പ്രസിഡന്റ്  അന്തിക്കാട് പത്മനാഭൻ സ്വാഗതവും ജില്ലാസെക്രട്ടറി തൃപ്രയാർ അനിയൻമാരാർ നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2pwZEnO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages