വിദേശസഹായത്തിൽ വീണ്ടും കേന്ദ്രത്തിന്റെ ഉടക്ക്‌: തായ്‌ലണ്ടിൽനിന്നുള്ള സഹായവും തടഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

വിദേശസഹായത്തിൽ വീണ്ടും കേന്ദ്രത്തിന്റെ ഉടക്ക്‌: തായ്‌ലണ്ടിൽനിന്നുള്ള സഹായവും തടഞ്ഞു

കൊച്ചി>  പ്രളയദുരിതത്തിൽ തകർന്ന കേരളത്തെ സഹായിക്കാനെത്തുന്ന വിദേശരാജ്യങ്ങൾക്ക്‌ മുന്നിൽ ഉടക്ക്‌ ന്യായങ്ങളുമായി വീണ്ടും കേന്ദ്രസർക്കാർ. തായ്‌ലണ്ടിൽനിന്നുള്ള സഹായം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിയെ വിമർശിച്ച്‌ രംഗത്തെത്തിയത്‌ ഇന്ത്യയിലെ തായ്‌ലണ്ട്‌ അംബാസിഡർ  ചുടിന്റോൺ ഗോങ്സാക്കിടിയാണ്‌. കേന്ദ്രത്തിന്റെ ഉടക്ക്‌ നയംമൂലം സഹായിക്കാനുള്ള ഉദ്യമത്തിൽനിന്നും പിൻമാറുന്നുവെന്നാണ്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്‌തത്‌.

‘‘ആദ്യം തായ്‌സർക്കാറിൽ നിന്നും സർക്കാർ വഴി സഹായം എത്തിക്കാൻ ശ്രമിച്ചു. അത് പറ്റില്ല എന്ന് പറഞ്ഞു. പിന്നീട്‌ തായ് ബിസിനസുകൾ വഴി സർക്കാരിലേക്ക് സഹായം എത്തിക്കാൻ ശ്രമിച്ചു, അതിൽ നിന്ന് സ്ഥാനപതി മാറി നിൽക്കണം എന്ന് പറഞ്ഞു. ഇന്ത്യയിലെ തായ് കമ്പനികളോട് തനിയെ മുന്നോട്ട് പോകുവാൻ നിർദേശിച്ചു ഞാൻ പിൻവാങ്ങുന്നു’’ എന്നാണ്‌ സ്ഥാനപതിയുടെ ട്വീറ്റ്‌.

 



from Kerala || Deshabhimani ​Online ​News https://ift.tt/2xbbici
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages