ആഘോഷങ്ങൾ ഒഴിവാക്കി സ്‌കൂൾ കലോൽസവം നടത്താൻ തീരുമാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

ആഘോഷങ്ങൾ ഒഴിവാക്കി സ്‌കൂൾ കലോൽസവം നടത്താൻ തീരുമാനം

തിരുവനന്തപുരം> ആഘോഷങ്ങൾ ഒഴിവാക്കി  സ്‌കൂൾ കലോത്സവം നടത്തുവാൻ തത്വത്തിൽ തീരുമാനമായി. കലോത്സവം ഏത് രീതിയിൽ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാനുവൽ പരിഷ്‌ക്കരണ സമതി യോഗത്തിന് ശേഷം ഉത്തരവ് ഇറക്കും.

ചെറിയ രീതിയിലാണെങ്കിലും  കലോൽസവം നടത്തണമെന്നും കുട്ടികളുടെ ഗ്രേസ്‌ മാർക്ക്‌ നഷ്‌ടപ്പെടുത്തരുതെന്നുമുള്ള  അഭിപ്രായങ്ങളെ തുടർന്നാണ്‌  തീരുമാനം.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഫണ്ട്‌ മുടക്കുന്ന മേളകൾ ഒരുവർഷത്തേക്ക്‌  മാറ്റിവെയ്‌ക്കുവാൻ തീരുമാനിച്ചിരുന്നു. മേളകൾക്ക്‌ മുടക്കേണ്ട തുകകൾ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാനായിരുന്നു നിർദ്ദേശം.

അതേസമയം സ്‌കൂൾ കലോൽസവത്തിന്റെയും കായികമേളയുടെയും നടത്തിപ്പ്‌ സംബന്ധിച്ച്‌ പിന്നീട്‌ തീരുമാനം എടുക്കുമെന്നും പറഞ്ഞിരുന്നു. കുട്ടികളുടെ ഗ്രേസ്‌ മാർക്കിനേയും ദേശീയ കായികമേളയിൽ പങ്കെടുക്കാനുള്ള അവസരം നഷ്‌ടപ്പെടാതിരിക്കാനുമാണ്‌ ഇവയിൽ പിന്നീട്‌ തീരുമാനമെടുക്കുമെന്ന്‌ അറിയിച്ചിരുന്നത്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2CI1uLX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages