പൊളിഞ്ഞു വീഴാറായ വീട്ടില്‍ അനഘയും കുടുംബവും ഇനി അന്തിയുറങ്ങേണ്ട; വോളി താരത്തിന് ഡിവൈഎഫ്‌ഐ സ്‌നേഹഭവനം വെച്ചു നല്‍കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

പൊളിഞ്ഞു വീഴാറായ വീട്ടില്‍ അനഘയും കുടുംബവും ഇനി അന്തിയുറങ്ങേണ്ട; വോളി താരത്തിന് ഡിവൈഎഫ്‌ഐ സ്‌നേഹഭവനം വെച്ചു നല്‍കും

ഇരിട്ടി > വോളിബോള്‍ താരവും കണ്ണൂര്‍ സ്‌പോര്‍ട്ഡ് ഡിവിഷന്‍ കായിക വിദ്യാര്‍ഥിയുമായ ഉളിക്കല്‍ വയത്തൂരിലെ അനഘ രാധാകൃഷ്ണന് ഡിവൈഎഫ്‌ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി ജില്ലാ സമ്മേളനഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന വീടിന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ തറക്കല്ലിട്ടു.

കളിക്കളത്തില്‍ ദേശീയ, അന്തര്‍ദേശീയ മല്‍സരങ്ങളില്‍ എതിരാളികളുടെ പന്തിന് മുന്നില്‍ പ്രതിരോധത്തിന്റെ പടച്ചട്ട തീര്‍ക്കുമ്പോഴും അന്തിയുറങ്ങാന്‍ തനിക്കും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വാസയോഗ്യമായ വീടില്ലെന്ന അനഘയുടെ നൊമ്പരങ്ങള്‍ മനസിലാക്കിയാണ് ഡിവൈഎഫ്‌ഐ കാരുണ്യത്തിന്റെ കൈത്താങ്ങുമായി മുന്നോട്ട് വന്നത്.

പഴകി പൊളിഞ്ഞുവീഴാറായിരുന്ന വീട് ഇതിനകം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നാട്ടുകാരുടെ സഹായത്തോടെ പൊളിച്ചുമാറ്റി. തറയും നിര്‍മ്മിച്ചു. രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍തനത്തിനാണ് എം സ്വരാജ് എംഎല്‍എ ഞായറാഴ്ച ശിലയിട്ടത്.

സംസ്ഥാന സമ്മേളനത്തിന് മുമ്പായി വീട് നിര്‍മാണലക്ഷ്യം പൂര്‍തിയാക്കണമെന്ന് എം സ്വരാജ് എംഎല്‍എ നിര്‍ദേശിച്ചു. നേരത്തെ എറണാകുളത്ത് നടന്ന ഡിവൈഎഫ്‌ഐ പത്താം സംസ്ഥാന സമ്മേളനഭാഗമായി പത്ത് വീടുകള്‍ സമയബന്ധിതമായി നിര്‍മിച്ച് താക്കോല്‍ കൈമാറിയ മികച്ച അനുഭവം സംഘടനക്കുണ്ട്. പ്രളയകാലശേഷമുള്ള പ്രതിസന്ധികള്‍ നാട്ടിലുണ്ടെങ്കിലും ജനകീയ കൂട്ടായ്മയില്‍ അനഘക്ക് വീട് നിര്‍മ്മിച്ചു നല്‍കല്‍ നാട് ഏറ്റെടുക്കുമെന്നും അനഘക്ക് ലോക നിലവാരത്തിലേക്ക് ഉയരാന്‍ തക്ക തരത്തിലുള്ള നേട്ടങ്ങള്‍ കായികരംഗത്തുണ്ടാവട്ടെയെന്നും സ്വരാജ് ആശംസിച്ചു.

ചടങ്ങില്‍ ജില്ലാ സെക്രട്ടറി വി കെ സനോജ് അധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് എം ഷാജര്‍, ട്രഷറര്‍  എന്‍ അനൂപ്, ജില്ലാ സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ബിനോയ്കുര്യന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഒ കെ വിനീഷ്,കെ വി സക്കീര്‍ ഹുസയിന്‍ എന്നിവരും പങ്കെടുത്തു.ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ ജി ദിലീപ് സ്വാഗതവും അനീഷ് ഉളിക്കല്‍ നന്ദിയും പറഞ്ഞു.


 



from Kerala || Deshabhimani ​Online ​News https://ift.tt/2Mx0NEY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages