കേരളബാങ്കിന‌് അനുമതി ലഭിച്ചേക്കും; റിസർവ‌് ബാങ്ക‌് യോഗം ഇന്ന‌് മുംബൈയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

കേരളബാങ്കിന‌് അനുമതി ലഭിച്ചേക്കും; റിസർവ‌് ബാങ്ക‌് യോഗം ഇന്ന‌് മുംബൈയിൽ

തിരുവനന്തപുരം > മുംബൈയിൽ ബുധനാഴ‌്‌ച ചേരുന്ന റിസർവ‌് ബാങ്ക‌് ധനകാര്യസമിതി യോഗത്തിൽ കേരളബാങ്ക‌് രൂപീകരണത്തിന‌് അംഗീകാരമുണ്ടാകാൻ സാധ്യത. 14 ജില്ലാ സഹകരണ ബാങ്കിനെയും സംസ്ഥാന സഹകരണ ബാങ്കിനെയും യോജിപ്പിച്ച് ബാങ്ക് രൂപീകരിക്കാനാണ‌് സർക്കാർ റിസർവ‌് ബാങ്കിന്റെ അനുമതി തേടിയത‌്.

ബാംഗ്ലൂർ ഐഐഎമ്മിലെ പ്രൊഫ. എം എസ് ശ്രീറാമിന്റെ നേതൃത്വത്തിലുള്ള സമിതിയാണ‌് രൂപീകരണം സംബന്ധിച്ച പഠനം നടത്തിയത‌്. നബാർഡ് റിട്ട. ചീഫ് ജനറൽ മാനേജർ വി ആർ രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കർമസമിതി തയ്യാറാക്കിയ പ്രാഥമിക പദ്ധതിയുടെ അടിസ്ഥാനത്തിൽ നബാർഡിന്റെ ശുപാർശയോടെയാണ‌് അപേക്ഷ നൽകിയത‌്.

പ്രാഥമിക പരിശോധനക്കുശേഷം കൂടുതൽ മൂലധനം ആവശ്യമാണെന്ന‌് റിസർവ‌് ബാങ്ക‌് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ ഘടനാപരമായ മാറ്റംകൊണ്ടുവരാൻ സന്നദ്ധമാണെന്ന‌് സർക്കാർ മറുപടി നൽകി. തുടർന്ന‌് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയും കർമസമിതി ചെയർമാനും റിസർവ‌് ബാങ്ക‌് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിയമം നടത്തി. ഈ ഘട്ടങ്ങളിലൊന്നും  കേരളാ ബാങ്കിനെതിരായ നിലപാട‌് റിസർവ‌് ബാങ്ക‌്  സ്വീകരിക്കാത്തതിനാൽ  അനുമതി യോഗത്തിൽ ഉണ്ടാകുമെന്നാണ‌് പ്രതീക്ഷ.



from Kerala || Deshabhimani ​Online ​News https://ift.tt/2xEYdbb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages