ഇ വാർത്ത | evartha
ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ അപകടത്തില്‍പെട്ടു
നടന്‍ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അപകടം. ഇന്നലെ രാവിലെ കൊച്ചി കാക്കനാട്ടെ ലൊക്കേഷനിലായിരുന്നു സംഭവം.
ഹരിശ്രീ അശോകന് പുറമെ ബിനു, അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍, അസിസ്റ്റന്റ് ക്യാമറമാന്‍ ശ്രീജിത്ത് എന്നിവരും ഓട്ടോയില്‍ ഉണ്ടായിരുന്നു. ശ്രീജിത്തിന്റെ കാലിനും മറ്റൊരാളുടെ മൂക്കിനും പരുക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച്ച ഉച്ചയോടെ ഇവര്‍ ആശുപത്രി വിട്ടു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ODTA80
via IFTTT
No comments:
Post a Comment