ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ‌്കൂൾതല മത്സരം നവം. 7ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ‌്കൂൾതല മത്സരം നവം. 7ന‌്


കണ്ണൂർ
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് മത്സരത്തിന‌് നവംബർ ഏഴിന് തുടക്കമാകും. സെപ്തംബർ 19ന് നടത്താനിരുന്ന സ്കൂൾതല മത്സരം പ്രളയത്തെത്തുടർന്നാണ് മാറ്റിയത‌്. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പകൽ രണ്ടിന‌ാണ‌് ക്വിസ് മത്സരം. എൽപി, യുപി, ഹൈസ‌്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക‌് പങ്കെടുക്കാം. സ്കൂൾതല മത്സരത്തിൽ 25 ചോദ്യങ്ങളാണ് ഉണ്ടാവുക. ജൂലൈ മുതൽ ഒക്ടോബർവരെ ദേശാഭിമാനി ദിനപത്രം, അക്ഷരമുറ്റം, കിളിവാതിൽ എന്നിവയിൽ വന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയ ചോദ്യാവലിയിലാണ് മത്സരം. നവംബർ 18നാണ‌് ഉപജില്ലാതല മത്സരം.



from Kerala || Deshabhimani ​Online ​News https://ift.tt/2PR0zL5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages