ഗാന്ധിജയന്തി: 37 തടവുകാരെ മോചിപ്പിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

ഗാന്ധിജയന്തി: 37 തടവുകാരെ മോചിപ്പിക്കും



ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി ഒക‌്ടോബർ രണ്ടിന‌്  പ്രത്യേക ശിക്ഷാഇളവ‌് നൽകി സംസ്ഥാനത്തെ ജയിലുകളിൽനിന്ന‌് വിട്ടയക്കുന്ന 37 തടവുകാരുടെ  അന്തിമപട്ടിക തയ്യാറായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജയിൽ വകുപ്പ‌് സമർപ്പിച്ച 120 പേരുടെ പട്ടികയിൽനിന്നാണ‌് ആഭ്യന്തര അഡീഷണൽ ചീഫ‌് സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ മേധാവി എന്നിവരടങ്ങിയ ഉന്നതാധികാരസമിതി 37 പേരെ തെരഞ്ഞെടുത്തത‌്. മന്ത്രിസഭയുടെ അംഗീകാരത്തിനുശേഷം പട്ടിക ഗവർണർക്ക‌് സമർപ്പിക്കും.

കൊലപാതകം, സ‌്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കൽ, മയക്കുമരുന്ന‌് തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക‌് ശിക്ഷ അനുഭവിക്കുന്നവരെ മാറ്റിനിർത്തിയാണ‌് പട്ടിക തയ്യാറാക്കിയത‌്. 2018ലെ ഗാന്ധിജയന്തി, ദണ്ഡിയാത്രയുടെ വാർഷികമായ 2019 ഏപ്രിൽ ആറ‌്, 2019ലെ ഗാന്ധിജയന്തി എന്നിങ്ങനെ മൂന്ന‌് ഘട്ടങ്ങളിലായി ശിക്ഷാ ഇളവ‌് നൽകി അർഹരായ തടവുകാരെ വിട്ടയക്കാനാണ‌് കേന്ദ്രനിർദേശം.

പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ, നെട്ടുകാൽത്തേരി ഓപ്പൺ ജയിൽ, അട്ടക്കുളങ്ങര വനിതാജയിൽ, വനിതാ ഓപ്പൺ ജയിൽ എന്നിവിടങ്ങളിലെ സൂപ്രണ്ടുമാരാണ‌് 136 പേരുടെ പട്ടിക ജയിൽമേധാവി ആർ ശ്രീലേഖയ‌്ക്ക‌് സമർപ്പിച്ചത‌്. ജയിൽ മേധാവി, സിക്ക ഡയറക്ടർ ഡിഐജി എസ‌് സന്തോഷ‌് തുടങ്ങിവർ അടങ്ങിയ കമ്മിറ്റി ഈ പട്ടിക സൂക്ഷ‌്മപരിശോധന നടത്തി 120 പേരെ തെരഞ്ഞെടുത്ത‌് ആഭ്യന്തര വകുപ്പിന‌് സമർപ്പിച്ചു. പൂജപ്പുര– 30, വിയ്യൂർ – 38, കണ്ണൂർ– 47, നെട്ടുകാൽത്തേരി തുറന്ന ജയിൽ അഞ്ച‌് എന്നിങ്ങനെയായിരുന്നു പട്ടിക. അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന‌് മൂന്നും വനിതാ ഓപ്പൺ ജയിലിൽനിന്ന‌് ഒരാളുടെയും പട്ടികയും നൽകിയിരുന്നുവെങ്കിലും ഇതിൽ രണ്ടുപേരുടെ ശിക്ഷാകാലയളവ‌് ഒക്ടോബർ രണ്ടിനുമുമ്പ‌് തീരുന്നതിനാലും ഒരാളുടെ ശിക്ഷ ജീവപര്യന്തമായതിനാലും പട്ടികയിൽ ഉൾപ്പെടുത്തിയില്ല.

ഇതിനുമുമ്പ‌് 1991ൽ അംബേദ‌്കർ ജന്മശതാബ്ദിയുടെ ഭാഗമായും 2000ൽ മില്ലേനിയം ഇയറിന്റെ ഭാഗമായും പ്രത്യേക ശിക്ഷാ ഇളവ‌് നൽകി തടവുകാരെ മോചിപ്പിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2P0x4Gg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages