ഇ വാർത്ത | evartha
തെലങ്കാനയില്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ ഉള്‍പ്പെടെ 30 പേര് മരിച്ചു

തെലങ്കാനയിലെ കൊണ്ടഗട്ടില്‍ ബസ് മറിഞ്ഞ് ആറു കുട്ടികള്‍ ഉള്‍പ്പെടെ 30 പേര് മരിച്ചു. ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. കൊണ്ടഗട്ടിലെ ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 60 പേരുണ്ടായിരുന്നതായാണ് വിവരം.
മലയുടെ മുകളിലാണ് ഹനുമാന് ക്ഷേത്രം. ഇറക്കത്തിലുള്ള വളവ് തിരിയുന്നതിന്റെയിടയില് ബസിന്റെ ബ്രേക്ക് നഷ്ടമായി അടുത്തുള്ള മരത്തിലിടിച്ച് താഴേക്കെ പതിക്കുകയായിരുന്നു. 15 പേര് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 20 പേര് ഗുരുതരാവസ്ഥയിലാണ്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MkRbNr
via IFTTT
No comments:
Post a Comment