ലോകബാങ്ക‌് റിപ്പോർട്ട‌് ജീവനോപാധികൾ വീണ്ടെടുക്കാൻ വേണ്ടത‌് 3000 കോടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

ലോകബാങ്ക‌് റിപ്പോർട്ട‌് ജീവനോപാധികൾ വീണ്ടെടുക്കാൻ വേണ്ടത‌് 3000 കോടി


സ്വന്തം ലേഖകൻ
പ്രളയക്കെടുതിക്കിരയായവരുടെ ജീവനോപാധികൾ പുനഃസ്ഥാപിക്കുന്നതിനുമാത്രം 3000 കോടിയിലേറെ രൂപ വേണ്ടിവരുമെന്ന‌് ലോകബാങ്ക‌് റിപ്പോർട്ട‌്. ശനിയാഴ‌്ച ലോക ബാങ്ക‌്‐ എഡിബി പഠനസംഘം സമർപ്പിച്ച റിപ്പോർട്ടിലാണ‌് വിവിധ മേഖലകളുടെ പുനരുദ്ധാരണത്തിനാവശ്യമായ തുക കണക്കാക്കിയത‌്‌.

കേരളത്തെ പൂർണമായി പുനർനിർമിക്കുന്നതിന‌് 25050 കേടി രൂപ ആവശ്യമാണെന്ന‌്  പ്രാഥമിക റിപ്പോർട്ടിലുണ്ട‌്. അന്തിമ റിപ്പോർട്ട‌് വൈകാതെ സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്കും എഡിബിയും വായ്പ നിശ്ചയിക്കുന്നത്. നവകേരളത്തിനായി 22000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന‌് നേരത്തെ സംസ്ഥാന സർക്കാർ കണക്കാക്കിയിരുന്നു.

തകർന്ന വീടുകൾ പുനർനിർമിക്കാൻ മാത്രം 2,534 കോടി രൂപ വേണം. 10 ജില്ലകളിലായി 22,132 വീടുകൾ പൂർണമായും 1.07 ലക്ഷം വീടുകൾ ഭാഗികമായും തകർന്നു. റോഡുകൾ തകർന്നതിൽ 8,554 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതിൽ, സംസ്ഥാനപാതകൾക്കുവേണ്ടി മാത്രം 7,647 കോടി രൂപ വേണ്ടിവരും. സാമൂഹികാഘാതവുമായി ബന്ധപ്പെട്ട നടപടികൾക്ക് 11.3 കോടി രൂപ വേണ്ടിവരും.

പൊതുസ്ഥാപനങ്ങളുടെ പുനർനിർമാണത്തിന‌് 191 കോടി,  നഗരകേന്ദ്രീകൃത അടിസ്ഥാനസൗകര്യം പുനഃസ്ഥാപിക്കുന്നതിന‌് 2,093 കോടി,  ഗ്രാമകേന്ദ്രീകൃത അടിസ്ഥാനസൗകര്യ വികസനത്തിന‌് 5,216 കോടി,  ജലസേചനവും ജലസ്രോതസ്സുകളും പുനഃസ്ഥാപിക്കാൻ 1,484 കോടി,  വൈദ്യുതിമേഖലയ‌്ക്ക‌് 353 കോടി,  സംസ്ഥാനപാത നവീകരണത്തിന‌് 7,647 കോടിയും ദേശീയപാത നവീകരണത്തിന‌് 910 കോടിയും വേണ്ടിവരും.

ആരോഗ്യമേഖലയിൽ 280 കോടി, കാർഷിക മേഖലയിൽ 2,093 കോടി, മൃഗപരിപാലന മേഖലയിൽ 154 കോടി, മത്സ്യ മേഖലയ‌്ക്ക‌് 225 കോടി, വ്യവസായത്തിന‌് 641 കോടി, കൈത്തറി മേഖലയ‌്ക്ക‌് 98 കോടി, വിനോദസഞ്ചാര മേഖലയിൽ 676 കോടി,  പരിസ്ഥിതിസംരക്ഷണത്തിന‌് 452 കോടി, സാംസ്‌കാരിക പൈതൃകങ്ങളുടെ പുനരുദ്ധാരണത്തിന‌് 86 കോടി എന്നിങ്ങനെ ആവശ്യമാണെന്നും  റിപ്പോർട്ടിലുണ്ട‌്. ദുരന്തമേഖലകൾ കണക്കാക്കി നഗരാസൂത്രണം നടത്തണമെന്നും നിർദേശമുണ്ട്. ലോകബാങ്ക്, എഡിബി ഉദ്യോഗസ്ഥരായ 28 പേരാണ‌്‌ കഴിഞ്ഞ 10 മുതൽ പ്രളയബാധിതമേഖലകളിൽ പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. മൂന്നു സംഘങ്ങളായി 10 ജില്ലകളിലെ 99 വില്ലേജുകളിലായിരുന്നു പരിശോധന.



from Kerala || Deshabhimani ​Online ​News https://ift.tt/2Q5bGjF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages