സ്ഫടികം 2 വരുന്നു: സംവിധായകനെതിരെ തെറി വിളികളുമായി മോഹന്‍ലാല്‍ ആരാധകര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

സ്ഫടികം 2 വരുന്നു: സംവിധായകനെതിരെ തെറി വിളികളുമായി മോഹന്‍ലാല്‍ ആരാധകര്‍

ഇ വാർത്ത | evartha
സ്ഫടികം 2 വരുന്നു: സംവിധായകനെതിരെ തെറി വിളികളുമായി മോഹന്‍ലാല്‍ ആരാധകര്‍

മോഹന്‍ലാലിന്റെ മെഗാ ഹിറ്റായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നു. മലയാളത്തിലെ യുവ സൂപ്പര്‍ താരം നായകനാകുന്ന ചിത്രം ‘യുവേര്‍സ് ലൗ വിംഗ് ലി’ എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കല്‍ ആണ് സ്ഫടികം 2 തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് പുതിയ ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത്.

ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്‌ച്ചേര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയയുടനെ തന്നെ മോഹന്‍ലാല്‍ ആരാധകരായ നിരവധി പേരാണ് സംവിധായകെനെതിരെ തെറി വിളികളുമായി രംഗത്ത് വന്നിട്ടുള്ളത്.

മോഹന്‍ലാല്‍ അനശ്വരമാക്കിയ പഴയെ ആട് തോമയെ രണ്ടാം ഭാഗം എടുത്ത് നശിപ്പിക്കല്ലേയെന്ന് പറഞ്ഞാണ് ആരാധകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് കീഴെ കമന്റുകളുമായി രംഗത്ത് വന്നിട്ടുള്ളത്. ചിത്രത്തിന്റെ പോസ്റ്ററിന്റെ മികവിനെയും ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QiHwtM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages