നടിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചു: 25 കാരനായ യുവാവിനെതിരെ കേസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

നടിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചു: 25 കാരനായ യുവാവിനെതിരെ കേസ്

ഇ വാർത്ത | evartha
നടിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചു: 25 കാരനായ യുവാവിനെതിരെ കേസ്

മോഡലും പ്രമുഖ ടെലിവിഷൻ സീരിയൽ നടിയുമായ യുവതിയെ 25കാരൻ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ആൽവാൽ ജില്ലയിലെ നിമ്രാനയിൽ ഈ മാസം നാലിനായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആൽവാർ പൊലീസ് കേസടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

മുംബയിലെ ഒരു കോളേജിൽ ഡിഗ്രി പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ വീണ്ടും അടുത്തു. സുഹൃത്ത് ബന്ധം പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ ഇരുവരും ഡൽഹിയിൽ വച്ച് കാണാൻ തീരുമാനിച്ചു. ഇതിനായി യുവതി ആഗസ്റ്റിൽ ഡൽഹിയിൽ എത്തിയിരുന്നു.

യുവാവ് പെൺകുട്ടിയെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരിചയപ്പെടുത്തിയിരുന്നു. തുടർന്ന് ഇരുവരും സെപ്തംബർ നാലിന് രാജസ്ഥാനിലെ നിമ്രാനയിലേക്ക് യാത്ര പോകാൻ തീരുമാനിച്ചു. സുഹൃത്തുക്കൾക്കൊപ്പം കാറുമായി നിമ്രാനയിലെത്തിയ ഇയാൾ അവിടെ രാത്രിയിലെ താമസത്തിനായി മുറികൾ ബുക്ക് ചെയ്തിരുന്നു.

ഇതിലൊരു മുറിയിൽവച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മുംബയിലേക്ക് കടന്ന യുവാവ് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നെന്ന് ആൽവാർ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ സഞ്ജയ് പുനിയ വ്യക്തമാക്കി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2I3XNPC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages