തിരുവനന്തപുരം > ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനെതിരെ പ്രചാരണത്തിനിറങ്ങിയ പ്രതിപക്ഷ നേതാവിന‌് യുഡിഎഫ‌് സർക്കാരിന്റെ ഉത്തരവുതന്നെ തിരിച്ചടിയാവുന്നു. 1999നുശേഷം ഡിസ്റ്റിലറികൾക്കും ബ്രൂവറികൾക്കും അനുമതി നൽകിയിട്ടില്ലെന്ന വാദമാണ‌് തിരിഞ്ഞുകൊത്തുന്നത‌്. മദ്യവിരുദ്ധ പ്രതിച്ഛായയുമായി നടക്കുന്ന എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 2003ൽ ലൈസൻസ‌് നൽകിയിരുന്നു. ഇതേ നടപടിക്രമം പാലിച്ചാണ‌് ഇപ്പോഴും അനുമതി നൽകിയത‌്. അനുമതി ലഭിച്ച സ്ഥാപനങ്ങൾ വർഷങ്ങളായി പലവട്ടം അപേക്ഷിച്ചവയാണ‌്. ഇതരസംസ്ഥാനങ്ങളിൽനിന്ന‌് കൊണ്ടുവരുന്ന മദ്യത്തിന്റെ അളവ‌് കുറയ‌്ക്കാനും കൂടുതൽ പേർക്ക‌് തൊഴിലും സർക്കാരിന‌് അധികവരുമാനവും ലഭിക്കുന്നതിനാലാണ‌് പുതിയ സ്ഥാപനങ്ങൾക്ക‌് അനുമതി നൽകിയത‌്.
എക‌്സൈസ‌് മന്ത്രിയോട‌് 10 ചോദ്യങ്ങൾ എന്ന പേരിൽ പ്രതിപക്ഷനേതാവ‌് നടത്തിയ വാർത്താസമ്മേളനം അബദ്ധങ്ങളുടെ ഘോഷയാത്രയാണ‌്. പ്രതിപക്ഷ നേതാവിന്റെ ആദ്യ ചോദ്യംതന്നെ അബദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ‌്. 1999ൽ ലൈസൻസ‌് നൽകൽ നിർത്തിവച്ചിട്ടില്ല. നിർത്തിവച്ചിരുവെങ്കിൽ 2003ൽ എങ്ങനെയാണ‌് ലൈസൻസ‌് നൽകിയതെന്ന‌് വിശദീകരിക്കേണ്ടിവരും. ഡിസ‌്റ്റിലറികൾ അനുവദിക്കുന്നത‌് ഓരോ വർഷത്തെയും അബ‌്കാരി നയത്തിന്റെ ഭാഗമായല്ല, അതത‌്കാലത്ത‌് ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ‌്.
പ്രാഥമികാനുമതി മാത്രമാണ‌് ഇപ്പോൾ നൽകിയത‌്. ജലലഭ്യതയും പാരിസ്ഥിതികാഘാതവും സംബന്ധിച്ച പഠനം പൂർത്തിയായാിട്ടേ ലൈസൻസ‌് അനുവദിക്കൂ. കേരളത്തിൽ മദ്യോൽപ്പാദനം വർധിക്കുമെന്ന‌് ആശങ്കപ്പെടുന്ന പ്രതിപക്ഷനേതാവ‌്, കേരളത്തിൽ ഏറ്റവുമധികം ഡിസ‌്റ്റിലറികൾ അനുവദിച്ചത‌് കോൺഗ്രസ‌് നേതൃത്വം നൽകിയ സർക്കാരുകളുടെ കാലത്താണെന്ന വസ‌്തുത മറച്ചുപിടിക്കുകയാണ‌്. സംസ്ഥാനത്ത‌് ആകെ 18 ഡിസ്റ്റിലറിയാണ‌് ഉള്ളത‌്. ഇതിൽ രണ്ടെണ്ണം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. സംസ്ഥാന രൂപീകരണശേഷം ആരംഭിച്ച 16 ഡിസ്റ്റിലറിയിൽ 11 എണ്ണവും അനുവദിച്ചത‌് യുഡിഎഫ‌് സർക്കാരുകളുടെ കാലത്താണ‌്.
കേരളത്തിൽ ഉൽപ്പാദനം വർധിച്ചാൽ കർണാടകത്തിലെ കോൺഗ്രസ‌് നേതാക്കളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മദ്യോൽപ്പാദന കമ്പനികൾക്കുണ്ടാകുന്ന നഷ്ടമാണ‌് പ്രതിപക്ഷ നേതാവിനെ അസ്വസ്ഥമാക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2xNFlHd
via IFTTT
No comments:
Post a Comment