1924 ലെ വെള്ളപ്പൊക്കം: അന്നും ശമ്പളം സംഭാവന നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

1924 ലെ വെള്ളപ്പൊക്കം: അന്നും ശമ്പളം സംഭാവന നൽകി

തിരുവനന്തപുരം>പ്രളയദുരന്തത്തിൽനിന്ന‌് നാടിനെ കൈപിടിച്ചുയർത്താൻ സംഭാവനയായി ശമ്പളം നൽകുന്ന നല്ല മാതൃക 1924ലും. 1924ലെ വെള്ളപ്പൊക്കത്തെതുടർന്ന‌ുള്ള ദുരിതാശ്വാസത്തിനാണ‌് ജീവനക്കാർ ശമ്പളം സംഭാവന നൽകിയത‌്. തിരുവിതാംകൂർ ദിവാന‌് നായർ ബ്രിഗേഡ‌് കമാൻഡന്റ‌് അയച്ച കത്തിലാണ‌് ദുരിതാശ്വാസത്തിന‌് ശമ്പളം നൽകാൻ സന്നദ്ധമാണെന്ന‌് വ്യക്തമാക്കുന്നത‌്. പുരാരേഖാവകുപ്പാസ്ഥാനത്ത‌് അമൂല്യമായ ചരിത്രരേഖകൾക്ക‌് ഒപ്പം സൂക്ഷിച്ചിരിക്കുകയാണ‌് ഈ കത്ത‌്. സംസ്ഥാനം നിലവിൽ നേരിടുന്ന പ്രളയക്കെടുതിയിൽനിന്ന‌് കരകയറാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സംഭാവന നൽകുന്നതിനോട‌് ചിലർ നിഷേധാത്മക നിലപാട‌് സ്വീകരിക്കുമ്പോൾ 1924ലെ നല്ല മാതൃകയ‌്ക്ക‌് മിഴിവേറുകയാണ‌്.

1924 ആഗസ‌്ത‌് ഒന്നിനാണ‌് കമാൻഡന്റ‌് ദിവാന‌് കത്തയച്ചത‌്. തിരുവിതാംകൂർ പ്രളയദുരിതാശ്വാസ സമിതിയിലേക്ക‌് ഒരുദിവസത്തെ ശമ്പളം നൽകാൻ സന്തോഷത്തോടെ സമ്മതം അറിയിക്കുന്നതാണ‌് കത്ത‌്. നായർ ബ്രിഗേഡ‌ിലെ വിവിധ റാങ്കിലുള്ളവർ, മഹാരാജാവിന്റെ അംഗരക്ഷകർ, മറ്റു ജീവനക്കാർ എന്നിവരിൽനിന്ന‌് ഒരുദിവസത്തെ ശമ്പളമായി ഏകദേശം 750 രൂപ പിടിക്കാമെന്നും കത്തിലുണ്ട്‌. എന്നാൽ, അടിയന്തര സാഹചര്യം കണക്കിലെടുത്ത‌് അടുത്ത ശമ്പളദിനംവരെ ഇതിനായി കാത്തിരിക്കേണ്ടെന്നും പകരം 750 രൂപയുടെ ചെക്ക‌് അനുവദിക്കാൻ അക്കൗണ്ട‌് ഓഫീസറെ ചുമതലപ്പെടുത്തണമെന്നും ശമ്പളത്തിൽനിന്ന‌് പിന്നീട‌് തിരികെ പിടിക്കാനും അഭ്യർഥിച്ചാണ‌് കത്ത‌് അവസാനിക്കുന്നത‌്. ഒന്നാം തീയതി അയച്ച കത്ത‌് രണ്ടിന‌് ദിവാൻ ഓഫീസിൽ ലഭിച്ചു. ടി രാഘവയ്യ ആയിരുന്നു ദിവാൻ. രാജാവ‌് ശ്രീമൂലം തിരുനാളും.

തദ്ദേശ സ്ഥാപനങ്ങളും 1924ലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളായിരുന്നെന്നും രേഖകൾ വ്യക്തമാക്കുന്നു.
തിരുവനന്തപുരം മുനിസിപ്പൽ കൗൺസിൽ 501 രൂപയാണ‌് സംഭാവന നൽകിയത‌്. പ്രളയാനന്തരമുള്ള തീവെട്ടിക്കൊള്ള തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കൊല്ലം മുനിസിപ്പൽ ഓഫീസ‌് അയച്ച കത്ത‌ും സൂക്ഷിച്ചിട്ടുണ്ട‌്. കൽക്കരി ദൗർലഭ്യത്തെതുടർന്ന‌് കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള ട്രെയിൻസർവീസിന്റെ എണ്ണം ദിവസം ഒന്നായി ചുരുക്കിയതും, വീട‌് തകർന്നവർക്ക‌് പുനർനിർമിക്കാൻ സൗജന്യമായി മുള അനുവദിച്ചുള്ള ഫോറസ്റ്റ‌് കൺസർവേറ്ററുടെ ഉത്തരവുമെല്ലാം അന്നത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക‌് വെളിച്ചംവീശുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2OeZnAE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages