ടൈം മാഗസിൻ വീണ്ടും വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ടൈം മാഗസിൻ വീണ്ടും വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്

ഇ വാർത്ത | evartha
ടൈം മാഗസിൻ വീണ്ടും വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്

വാഷിങ്ടൻ∙ പ്രശസ്തമായ ടൈം മാഗസിൻ വീണ്ടും വിറ്റു. എട്ടു മാസങ്ങൾക്കു മുൻപ് മാഗസിൻ വാങ്ങിയ മെറിഡിത് കോർപ്പറേഷൻ ഇപ്പോൾ സേൽസ്ഫോഴ്സ് സഹസ്ഥാപകൻ മാർക് ബെനിഓഫിനും ഭാര്യയ്ക്കുമാണ് മാധ്യമസ്ഥാപനം വിറ്റത്. 190 മില്യൺ യുഎസ് ഡോളറാണ് വിൽപ്പനത്തുകയെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ബെനിയോഫ് ടൈം മാസിക വാങ്ങുന്നതായും ഇടപാട് സയില്‍സ്‌ഫോഴ്‌സ് ഡോട് കോമുമായി ബന്ധമില്ലാത്തതാണെന്നും ഞായറാഴ്ച കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, മാസികയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആളുകള്‍ തന്നെ തീരുമാനങ്ങളെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.

ടൈം, ഫോര്‍ച്യൂണ്‍, സ്‌പോട്‌സ് ഇല്ലസ്‌ട്രേറ്റഡ് എന്നീ മാസികകള്‍ വില്‍ക്കാന്‍ പോകുന്നതായി മുന്‍ ഉടമകളായ മെര്‍ഡിത് കോര്‍പ്പറേഷന്‍ മാര്‍ച്ചില്‍ പ്രഖ്യാപനം നടത്തിയിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NPYu4k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages