പ്രവാസി യുവതി വെപ്പുപല്ല് ഊരി വയ്ക്കാതെ കിടന്നുറങ്ങി; അബദ്ധത്തില്‍ വിഴുങ്ങി: 15 മിനിറ്റിനകം ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത് ജീവന്‍ രക്ഷിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

പ്രവാസി യുവതി വെപ്പുപല്ല് ഊരി വയ്ക്കാതെ കിടന്നുറങ്ങി; അബദ്ധത്തില്‍ വിഴുങ്ങി: 15 മിനിറ്റിനകം ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത് ജീവന്‍ രക്ഷിച്ചു

ഇ വാർത്ത | evartha
പ്രവാസി യുവതി വെപ്പുപല്ല് ഊരി വയ്ക്കാതെ കിടന്നുറങ്ങി; അബദ്ധത്തില്‍ വിഴുങ്ങി: 15 മിനിറ്റിനകം ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത് ജീവന്‍ രക്ഷിച്ചു

ഫിലിപ്പിനോ സ്ത്രീ വെപ്പുപല്ല് അബദ്ധത്തില്‍ വിഴുങ്ങി. ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി പല്ല് പുറത്തെടുത്തതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. റാസല്‍ഖൈമയിലാണ് സംഭവം. പല്ല് ഊരി വയ്ക്കാതെ കിടന്നുറങ്ങിയപ്പോള്‍ 38കാരി അബദ്ധത്തില്‍ അതു വിഴുങ്ങുകയായിരുന്നു.

കുറച്ചു കഴിഞ്ഞ് അസ്വസ്ഥതയും ദാഹവും തോന്നി എണീറ്റ് വെള്ളം കുടിച്ചപ്പോഴാണ് പല്ല് വിഴുങ്ങിപ്പോയ കാര്യമറിഞ്ഞതെന്ന് ഫിലിപ്പിനോ സ്ത്രീ പിന്നീട് പറഞ്ഞു. ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ഇബ്രാഹിം ബിന്‍ ഹമദ് ഉബൈദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

15 മിനിറ്റിനുള്ളില്‍ നടത്തിയ എന്‍ഡോസ്‌കോപി ശസ്ത്രക്രിയയിലൂടെ കൃത്രിമ പല്ല് പുറത്തെടുത്ത് ജീവന്‍ രക്ഷിക്കുകയായിരുന്നു. യുവതിയുടെ അന്നനാളത്തിന്റെ മധ്യഭാഗത്ത് പല്ല് കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ.മറിയം അല്‍ ഖത്തരി പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2O5L4RV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages