കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റി: 141 ജീവനക്കാരെ തിരിച്ചെടുക്കും, ഡ്യൂട്ടി പരിഷ്‌‌കരണത്തിലെ അപാകതകള്‍ പരിഹരിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റി: 141 ജീവനക്കാരെ തിരിച്ചെടുക്കും, ഡ്യൂട്ടി പരിഷ്‌‌കരണത്തിലെ അപാകതകള്‍ പരിഹരിക്കും

തിരുവനന്തപുരം > കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്‌ടോബര്‍ രണ്ടിന് അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച അനശ്ചിതകാല പണിമുടക്ക് മാറ്റി. തൊഴില്‍മന്ത്രി ടി പി രാമകൃഷ്‌ണന്റെ സാന്നിധ്യത്തില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.

ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതിലെ അപാകതകള്‍ 15 ദിവസത്തിനകം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഡ്യൂട്ടി പാറ്റേണിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ ചുമതലപ്പെടുത്തി. ഗതാഗത സെക്രട്ടറി തിങ്കളാഴ്ച ട്രേഡ് യൂണിയന്‍ നേതാക്കളുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. പിരിച്ചുവിട്ട 141 ജീവനക്കാരെയും തിരിച്ചെടുക്കാനും യോഗം തീരുമാനിച്ചു. ഗുരുതര രോഗബാധിതര്‍ക്കും ഡ്യൂട്ടിക്കിടയില്‍ രോഗം ബാധിച്ചവര്‍ക്കും മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ലൈറ്റ് ഡ്യൂട്ടി അനുവദിക്കും. യുണിയന്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ സംബന്ധിച്ച് ഒക്‌ടോബര്‍ 17ന് തൊഴില്‍ മന്ത്രിയുടേയും ഗതാഗത മന്ത്രിയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. സംയുക്ത ട്രേഡ് യുണിയന്‍ ഉന്നയിച് ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

വൈക്കം വിശ്വന്‍, സി കെ ഹരികൃഷ്ണന്‍ (കെഎസ്ആര്‍ടിഇഎസിഐടിയു), തമ്പാനൂര്‍ രവി, ആര്‍ ശശിധരന്‍ (ഐഎന്‍ടിയുസി), എം ശിവകുമാര്‍, എം ജി രാഹുല്‍ (എഐടിയുസി), സണ്ണി തോമസ്, ആര്‍ അയ്യപ്പന്‍ (ഡ്രൈവേഴ്‌സ് യൂണിയന്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരി, ലേബര്‍ കമീഷണര്‍ എ അലക്‌സാണ്ടര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2xOaqup
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages