തിരുവനന്തപുരം > പ്രളയാനന്തര കേരള നിർമിതിക്കായി കൈകോർത്ത‌് ആസാദ‌് മൂപ്പനും ഗാനഗന്ധർവൻ യേശുദാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ആസ‌്റ്റർ മെഡിസിറ്റി ചെയർമാൻ ആസാദ‌് മൂപ്പൻ രണ്ടു കോടി രൂപ നൽകി. നേരത്തെ നൽകിയ 50 ലക്ഷം രൂപയ‌്ക്ക‌് പുറമെയാണിത‌്. ഞായറാഴ‌്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ‌് തുക കൈമാറിയത‌്. ഡോ. ഹരീഷ‌് പിള്ള, ജി ശങ്കർ എന്നിവരും ഒപ്പമുണ്ടായി.
കെ ജെ യേശുദാസ‌് 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക‌് കൈമാറി. ഞായറാഴ‌്ച വൈകിട്ട‌് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ‌് തുക കൈമാറിയത‌്. ഭാര്യ പ്രഭ യേശുദാസും ഒപ്പമുണ്ടായി. വിജയ‌് യേശുദാസിന്റെയും ജി വേണുഗോപാലിന്റെയും നേതൃത്വത്തിൽ ഗാനമേള സംഘടിപ്പിച്ച‌് ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക‌് കൈമാറുമെന്നും യേശുദാസ‌് അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Om6H0A
via IFTTT
No comments:
Post a Comment